രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​തി​നെ​തി​രെ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

10:56 PM Nov 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ന​ളി​നി​യ​ട​ക്ക​മു​ള്ള ആ​റ് പ്ര​തി​ക​ളെ​യും വി​ട്ട​യ​ച്ചി​രു​ന്നു.

ന​ളി​നി​യു​ടെ ഭ​ര്‍​ത്താ​വ് ശ്രീ​ഹ​ര​ന്‍, ടി. ​സു​ധീ​ന്ദ്ര രാ​ജ, ജ​യ​കു​മാ​ര്‍, റോ​ബ​ര്‍​ട്ട് പ​യ​സ്, പി. ​ര​വി​ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​കാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.