അങ്കമാലി: കബഡി പരിശീലനത്തിനിടെ വിദ്യാർഥി സ്കൂൾ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മേയ്ക്കാട് തുരുത്തിശേരി തണ്ണാൻകുഴിയിൽ വീട്ടിൽ സിജി വർഗീസിന്റെ (അധ്യാപകൻ, ഹോളി ഗ്രേസ് അക്കാദമി, മാള) മകൻ സാമുവൽ സിജിയാണ് (13) മരിച്ചത്.
വൈകുന്നേരം മൂന്നിന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന കബഡി പരിശീലനത്തിനിടെയാണ് സാമുവൽ കുഴഞ്ഞുവീണത്. ഉടനെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംസ്കാരം വെള്ളിയാഴ്ച കരിമുകൾ ചെറുതോത്ത്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. അമ്മ: രേഖ (ടെൽക്ക്, അങ്കമാലി)പറവൂർ കൊങ്ങോർപ്പിള്ളി മുള്ളൂർ കുടുംബാംഗം. സഹോദരി: സൂസണ്‍ സിജി (പ്ലസ് വണ്‍ വിദ്യാർഥിനി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങമനാട്).
കബഡി പരിശീലനത്തിനിടെ സ്കൂൾ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
10:14 PM Nov 17, 2022 | Deepika.com