തിരുവനന്തപുരം: ജർമനിയിലെ ചികിൽസയ്ക്കു ശേഷം ആരോഗ്യവാനായി തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിശ്രമത്തിൽ. തലസ്ഥാനത്ത് ജഗതിയിലെ വസതിയിലാണ് അദ്ദേഹം വിശ്രമിക്കുന്നത്.
സന്ദർശകർക്കു കർശന നിയന്ത്രണമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.
പുലർച്ചെയാണ് ഉമ്മൻ ചാണ്ടി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിയത്. ജർമനിയിൽ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽകിയത്. നവംബർ ആറിനായിരുന്നു ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിക്കു തിരിച്ചത്.
ആളും ആരവങ്ങളുമില്ലാതെ; ഉമ്മൻ ചാണ്ടി ജഗതിയിൽ വിശ്രമത്തിൽ
10:02 PM Nov 17, 2022 | Deepika.com