ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടി​ന് എ​ർ​പ്പെ​ടു​ത്തി​യ സ​സ്പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക്

09:14 PM Nov 17, 2022 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക്. 2023 ജ​നു​വ​രി​യി​ൽ ഇ​ക്കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴും ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

വൈ​റ്റ് ഹൗ​സി​ൽ ര​ണ്ടാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 2021 ജ​നു​വ​രി ആ​റി​ന് യു​എ​സ് ക്യാ​പി​റ്റ​ലി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഫേ​സ്ബു​ക്കി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്.

ജ​നു​വ​രി ആ​റി​ലെ ക​ലാ​പ​ത്തെ തു​ട​ർ​ന്ന് ഫേ​സ്ബു​ക്ക് മാ​തൃ ക​ന്പ​നി​യാ​യ മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്നാ​പ്ചാ​റ്റ്, ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യും ട്വിറ്ററും ട്രം​പി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.