ഹൈ​ക്കോ​ട​തി വി​ധി സി​പി​എ​മ്മി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

07:47 PM Nov 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളി​ല്‍ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ച് സി​പി​എം ന​ട​ത്തി​യ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ള്‍​ക്കും കൈ​ക​ട​ത്ത​ലു​ക​ള്‍​ക്കും കി​ട്ടി​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു‌​ടെ ഭാ​ര്യ​യെ ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. സ്വ​ജ​ന​പ​ക്ഷ​പാ​തം ബോ​ധ്യ​പ്പെ​ട്ട ഗ​വ​ര്‍​ണ​ര്‍ പ്രി​യ​യു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ അ​തി​നെ വി​മ​ര്‍​ശി​ച്ച് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും പ​ര​സ്യ​പി​ന്തു​ണ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സു​ധാ​ക​ര​ന്‍ വി​മ​ർ​ശി​ച്ചു.

ഓ​ര്‍​ഡി​ന്‍​സി​ലൂ​ടെ​യും ബി​ല്ലി​ലൂ​ടെ​യും ഗ​വ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള കു​ത്സി​ത നീ​ക്കം പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ലൂ​ടെ സ​ഖാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.