ഐ​സി​സി "തു​പ്പ​ൽ നി​യ​മ'​ത്തി​ന്‍റെ ആ​ദ്യ ഇ​ര യു​എ​ഇ

04:30 PM Nov 17, 2022 | Deepika.com
കാ​ഠ്മ​ണ്ഠു: പ​ന്തി​ന്‍റെ മി​നു​സ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ തുപ്പലും കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്ക​രു​തെ​ന്ന ഐ​സി​സി​യു​ടെ പു​തി​യ നി​യ​മം ലം​ഘി​ച്ച ആ​ദ്യ ടീ​മെ​ന്ന അ​പ​ഖ്യാ​തി യു​എ​ഇ​യ്ക്ക് സ്വ​ന്തം. നേ​പ്പാ​ളി​നെ​തി​രെ കീ​ർ​ത്തി​പ്പൂ​രി​ൽ ന​ട​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ തു​പ്പ​ൽ ഉ​പ​യോ​ഗി​ച്ച് പ​ന്ത് മി​നു​സ​പ്പെ​ടു​ത്തി‌​യ​തി​നാ​ൽ യു​എ​ഇ​യ്ക്ക് അ​ഞ്ച് റ​ൺ​സ് പെ​ന​ൽ​റ്റി വി​ധി​ച്ചു.

യു​എ​ഇ താ​രം അ​ലി​ഷ​ൻ ഷ​റ​ഫു തു​പ്പ​ൽ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ന് തി​ള​ക്കം ന​ൽ​കാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് നേ​പ്പാ​ളി​ന് അ​ഞ്ച് റ​ൺ​സ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് തു​പ്പ​ൽ പ​ന്തി​ൽ പ​തി​പ്പി​ക്ക​രു​തെ​ന്ന നി​യ​മം ഐ​സി​സി ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ​ന്ത് മി​നു​സ​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ​വി​ധ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളും നി​രോ​ധി​ച്ച് കൊ​ണ്ടു​ള്ള നി​യ​മം 2022 സെ​പ്റ്റം​ബ​റി​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. വിയർപ്പ് തുള്ളികൾ ഉപയോഗിച്ച് പന്തിന്‍റെ മിനുസത്തിൽ മാറ്റം വരുത്തുന്നത് ഐസിസി തടഞ്ഞിട്ടില്ല.

191 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ നേ​പ്പാ​ൾ, സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച അ​ഞ്ച് റ​ൺ​സി​ന്‍റെ ബ​ല​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി.