നിയമന വിവാദം; പ്രി​യാ വ​ർ​ഗീ​സി​ന് യോ​ഗ്യ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

03:56 PM Nov 17, 2022 | Deepika.com
കൊ​ച്ചി: അ​ധ്യാ​പ​ന നി​യ​മ​ന വി​വാ​ദ​ത്തി​ൽ പ്രി​യാ വ​ർ​ഗീ​സി​ന് തി​രി​ച്ച​ടി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ യോ​ഗ്യ​ത​യ്ക്ക് പ്രി​യാ വ​ർ​ഗീ​സി​ന് മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി.

ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സ്റ്റു​ഡ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യും എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി‌​യും അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

യു​ജി​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​പ്പു​റം പോ​കാ​ന്‍ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും യു​ജി​സി റെ​ഗു​ലേ​ഷ​ന്‍ ആ​ണ് പ്ര​ധാ​ന​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് വേ​ണ്ട​ത് എ​ട്ട് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മാ​ണ്. അ​തി​നാ​ൽ പ്രി​യ​യു​ടെ വാ​ദം സാ​ധൂ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​കാ​ല​ഘ​ട്ട​വും അ​ധ്യാ​പ​ന​പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.