പീ​ഡ​ന പ​രാ​തി: ഗു​ണ​തി​ല​ക​യ്ക്ക് ജാ​മ്യം

03:51 PM Nov 17, 2022 | Deepika.com
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്ക ഗു​ണ​തി​ല​ക​യ്ക്ക് സി​ഡ്നി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 1,50,000 ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും ഡേ​റ്റിം​ഗ് ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് താ​ര​ത്തെ വി​ല​ക്കി.

റോ​സ് ബേ ​സ്വ​ദേ​ശി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ ആ​റി​നാ​ണ് ഗു​ണ​തി​ല​ക​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ‌ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ താ​രം, ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ അ​വ​രു​ടെ വീ​ട്ടി​ൽ വ​ച്ച് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

പാ​ർ​ക്‌​ലെ ജ​യി​ലി​ൽ ക​ഴി‌​യു​ന്ന ഗു​ണ​തി​ല​ക വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് വാ​ദ​ത്തി​ന് ഹാ​ജ​രാ​യ​ത്. ഗു​ണ​തി​ല​ക​യു​ടെ പാ​സ്പോ​ർ​ട്ട് പോ​ലീ​സ് ത​ട​ഞ്ഞ് വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ദേ​ഹം രാ​ജ്യം വി​ട്ട് പോ​കു​മെ​ന്ന വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും റോ​സ് ബേ ​മേ​ഖ​ല പ​രി​ച​യ​മി​ല്ലാ​ത്ത വി​ദേ​ശി‌​യാ​യ താ​രം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി തു​ട​ർ​ന്നും ശ​ല്യം ചെ​യ്യു​മെ​ന്ന​ത് ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

താ​മ​സ​സ്ഥ​ലം പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും എ​ല്ലാ ദി​വ​സും സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഗു​ണ​തി​ല​ക​യ്ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.