സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി

01:55 PM Nov 17, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,875 രൂ​പ​യും പ​വ​ന് 39,000 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കൂ​ടി​യി​രു​ന്നു.

ന​വം​ബ​ർ മാ​സ​ത്തി​ൽ ക​ന​ത്ത തോ​തി​ലാ​ണ് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​ത്. ന​വം​ബ​ർ നാ​ലി​ന് 36,880 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​ല കു​തി​ച്ചു​ക​യ​റി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 2.120 രൂ​പ​യാ​ണ് പ​വ​ന് വ​ർ​ധി​ച്ച​ത്.