ക​ത്ത് വി​വാ​ദം; യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

01:56 PM Nov 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ കലാശിച്ചു. സ​മ​രക്കാരെ നിയന്ത്രിക്കാൻ ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്രയോഗിച്ച പോ​ലീ​സി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലേ​റ് ന​ട​ത്തി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ പ്ര​സം​ഗം അ​വ​സാ​നി​ച്ച ഉ​ട​ൻ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റ് ആ​രം​ഭി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ ക​വാ​ട​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലി​ൽ നി​ന്നു​ള്ള പു​ക മ​ങ്ങു​ന്പോ​ൾ തു​ട​ർ​ച്ച​യാ​യി ക​ല്ലേ​റ് ന​ട​ത്തിയ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അവസാനിപ്പിച്ച് പോകാനൊരുങ്ങവേ വീണ്ടും സംഘർഷം ആരംഭിച്ചതോടെ പോലീസ് ലാത്തി വീശി. ഇതിനിടെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർ തങ്ങൾക്ക് നേരെ കല്ലേറ് നടത്തിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഷാ​ഫി പ​റ​ന്പി​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ ശാന്തരാക്കാ​നുള്ള ശ്രമങ്ങൾ തുടരുകയാണ്.