ഭി​ക്ഷു വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി നേ​താ​വി​നെ വെ​ട്ടി

01:49 PM Nov 17, 2022 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തീ​ർ​ഥാ​ട​ന​ത്തി​ന് കാ​ണി​ക്ക സ്വീ​ക​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി(​ടി​ഡി​പി) നേ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ ജി​ല്ല​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

പ്രാ​ദേ​ശി​ക ടി​ഡി​പി നേ​താ​വാ​യ പൊ​ൾ​നാ​ട്ടി ശേ​ഷാ​ഗി​രി റാ​വു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തു​നി മേ​ഖ​ല​യി​ലെ റാ​വു​വി​ന്‍റെ വീ​ട്ടി​ൽ ഭി​ക്ഷു വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി, അ​ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്ന് ധാ​ന്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന വേ​ള‌​യി​ലാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ൾ ഉ​പ​യോ​ഗി​ച്ച് റാ​വു​വി​നെ വെ​ട്ടി​യ അ​ക്ര​മി സ്ഥ​ല​ത്ത് നി​ന്ന് ഒ​രു ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.



ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ റാ​വു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.