ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: 25,000 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

01:50 PM Nov 17, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 25,000 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് പോ​ലീ​സ്. സി​ആ​ർ​പി​സി, പാ​സാ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് യ​ഥാ​ക്ര​മം 12,315, 12,965 ആ​ളു​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ്, പോ​ളിം​ഗി​ന് ര​ണ്ടാ​ഴ്ച്ച മു​ന്പ് ത​ന്നെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ല​ഭി​ച്ചെ​ന്നും മ​ദ്യ​ക്ക​ട​ത്ത്, അ​ക്ര​മം മു​ത​ലാ​യ കേ​സു​ക​ളി​ൽ മു​ന്പ് പ്ര​തി​ക​ളാ​യ​വ​രെ​യും ക​സ്റ്റ​ഡി‌​യി​ലെ​ടു​ത്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.