കാ​സ​ർ​ഗോ​ട്ട് മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​യെ യു​വാ​വ് തൂ​ക്കി​യെ​ടു​ത്ത് ത​റ​യി​ല​ടി​ച്ചു

12:35 PM Nov 17, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ട് മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​യാ​യ കു​ട്ടി​യെ യു​വാ​വ് തൂ​ക്കി​യെ​ടു​ത്ത് ത​റ​യി​ല​ടി​ച്ചു. മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​റി​ലാ​ണ് സം​ഭ​വം.

കു​ഞ്ച​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ സി​ദ്ധി​ഖാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ കു​ട്ടി​യെ എ​റി​ഞ്ഞ​ത്. ഇ​യാ​ൾ ല​ഹ​രി​ക്ക​ടി​മ​യാ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ബൂ​ബ​ക്ക​റി​നെ ചോ​ദ്യം ചെ​യ്താ​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു.