പു​തു​ജീ​വ​ൻ....​മ​ണ്ണി​നു​ള്ളി​ൽ കു​ടു​ങ്ങി​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു

11:47 AM Nov 17, 2022 | Deepika.com
കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കു​ടു​ങ്ങി​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പെ​ടു​ത്തി. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സു​ശാ​ന്തി​നെ​യാ​ണ് ര​ക്ഷി​ച്ച​ത്. സു​ശാ​ന്തു​മാ​യി ആം​ബു​ല​ൻ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സു​ശാ​ന്തി​ന്‍റെ കാ​ലി​ന് നേ​രി​യ പ​രി​ക്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ടേ​കാ​ൽ മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​ന്‍റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സു​ശാ​ന്തി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് കു​തി​ര്‍​ന്ന മ​ണ്ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു. സു​ശാ​ന്തും മ​റ്റ് മൂ​ന്നു പേ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​ത് മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ന്ന​ത് ക​ണ്ട​പ്പോ​ൾ ത​ന്നെ മ​റ്റ് മൂ​ന്നു​പേ​രും ഓ​ടി​മാ​റി. എ​ന്നാ​ൽ സു​ശാ​ന്തി​ന് ര​ക്ഷ​പെ​ടാ​നാ​യി​ല്ല.

ക​ഴു​ത്തൊ​പ്പം മ​ണ്ണി​ന​ടി​യി​ലാ​യ സു​ശാ​ന്തി​നെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മം വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടേ​റി​യ​താ​യി​രു​ന്നു. അ​വ​ശ​നാ​യ​തി​നെ തു​ട​ർ​ന്ന് ട്യൂ​ബി​ൽ ഓ​ക്സി​ജ​ൻ ന​ൽ​കി​യാ​ണ് സു​ശാ​ന്തി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.