കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. ബംഗാള്‍ സ്വദേശിയായ സുശാന്ത് എന്നയാള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇയാളുടെ തല മാത്രമാണ് പുറത്തുള്ളത്. സുശാന്തിന് ഓക്സിജൻ നൽകി ജീവൻ നിലനിർത്തുന്നുണ്ട്.
മഴ പെയ്തതിനെ തുടര്‍ന്ന് കുതിര്‍ന്ന മണ്ണ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഇളകി വീഴുകയായിരുന്നു. മണ്ണില്‍ കുടുങ്ങിയ നിഷാന്തിനെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണു.
പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിർമാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു വീണു; അതിഥിത്തൊഴിലാളി കുടുങ്ങി കിടക്കുന്നു
12:15 PM Nov 17, 2022 | Deepika.com