ന്യൂഡൽഹി: കടം നൽകിയ പണം തിരികെ ചോദിച്ച വൃദ്ധന് നേരെ കെട്ടിടനിർമാണ കരാറുകാരൻ വെടിയുതിർത്തു. ഡൽഹിയിലെ ദ്വാരക മേഖലയിൽ വച്ചാണ് ഗുരുഗ്രാം സ്വദേശിയായ രാം കുമാർ ഗുപ്ത(75) എന്നയാൾക്ക് വെടിയേറ്റത്.
മോഹൻ ഗാർഡൻ മേഖലയിൽ താമസിക്കുന്ന രാം കുമാർ ശർമ എന്നയാൾക്ക് ഗുപ്ത പണം കടം നൽകിയിരുന്നെന്നും ഇത് തിരികെ വാങ്ങാനായി എത്തിയപ്പോഴുണ്ടായ വാക്കുതർക്കം വെടിവയ്പ്പിന് കാരണമായെന്നും പോലീസ് അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തതായും പ്രദേശത്തെ താരക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗുപ്തയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
പണം തിരികെ ചോദിച്ച വൃദ്ധന് നേരെ വെടിയുതിർത്തു
11:02 AM Nov 17, 2022 | Deepika.com