അ​ര​വി​ന്ദ് വി​ർ​മാ​നി നീ​തി ആ​യോ​ഗ് അം​ഗം

04:14 AM Nov 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ മു​ൻ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് വി​ർ​മാ​നി​യെ നീ​തി ആ​യോ​ഗി​ന്‍റെ മു​ഴു​സ​മ​യ അം​ഗ​മാ​യി നി​യ​മി​ച്ചു.

ഇ​ക്ക​ണോ​മി​ക് ഗ്രോ​ത്ത് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ അ​ര​വി​ന്ദ് വി​ർ​മാ​നി 2007-2009 കാ​ല​യ​ള​വി​ലാ​ണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

2013 മു​ത​ൽ 2016 വ​രെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​ന​യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഐ​എം​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.