അബുദാബി: ഖത്തർ ലോകകപ്പിനു മുൻപുള്ള അവസാന സന്നാഹ മത്സരം ആഘോഷമാക്കി അർജന്റീന. യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഏയഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടിയപ്പോൾ, ലയണൽ മെസി, ജുലിയൻ അൽവാരസ്, ജോക്വിൻ കൊറിയ എന്നിവർ ഓരോ ഗോളും നേടി. സൂപ്പർ താരങ്ങളെല്ലാം ഗോൾ കണ്ടെത്തിയത് അർജന്റീന പരിശീലകൻ സ്കലോനിക്ക് ആശ്വാസമായി. തുടർച്ചയായി 37 മത്സരങ്ങളാണ് മെസിയും സംഘവും തോൽവി അറിയാതെ പൂർത്തിയാക്കിയത്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടാണ് അർജന്റീന അവസാനമായി തോറ്റത്.
തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് യുഎഇയും മടങ്ങുന്നത്. സൂപ്പർ താര സംഘത്തെ പേടികൂടാതെ നേരിട്ട യുഎഇ നിരവധി ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചത്. പലതും ഗോളാകാതെ വഴിമാറിയത് നിർഭാഗ്യംകൊണ്ടു മാത്രം.
അപരാജിത കുതിപ്പ് തുടർന്ന് അർജന്റീന; സന്നാഹവും സമ്മോഹനം
11:13 PM Nov 16, 2022 | Deepika.com