തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതോടെ മന്ത്രിസഭായോഗം ചേർന്നത് ഓണ്‍ലൈനിൽ. ആയുർവേദ ചികിത്സയ്ക്കു ശേഷം ക്ലിഫ്ഹൗസിൽ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭയിൽ പങ്കെടുത്തത്.
സാധാരണയായി രാവിലെ ഒൻപതിനോ പത്തിനോ ആണ് മന്ത്രിസഭായോഗം ചേരുന്നത്. എന്നാൽ, രാവിലെ മുഖ്യമന്ത്രി ചികിത്സയിൽ ആയ സാഹചര്യത്തിൽ 11.30നാണ് മന്ത്രിസഭായോഗം തുടങ്ങിയത്.
12.30നു ചില മന്ത്രിമാർ പത്രസമ്മേളനങ്ങളും പരിപാടികളും പറഞ്ഞിരുന്നതിനാൽ, ഈ സമയത്തു തന്നെ മന്ത്രിസഭ അവസാനിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ; മന്ത്രിസഭ ചേർന്നത് ഓണ്‍ലൈനിൽ
07:47 PM Nov 16, 2022 | Deepika.com