"ആരോഗ്യപ്രശ്നങ്ങളുണ്ട്, ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങുന്നത്': വിശദീകരണവുമായി ഇ.പി

03:12 PM Nov 16, 2022 | Deepika.com
തിരുവനന്തപുരം: രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. മുൻകൂർ അവധി ലഭിച്ചിരുന്നതായും ജയരാജൻ പറഞ്ഞു.

എല്‍ഡിഎഫ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാജ്ഭവന്‍ ധര്‍ണയില്‍ മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത്.

കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കാതിരുന്നതാണെന്നും ഇ.പി. പറഞ്ഞു.