ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ഏ​ഴ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത

05:18 PM Nov 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ഏ​ഴ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി​യ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ കൂ​ടി നി​ൽ​ക്കു​ന്ന ജി​ല്ല​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​റ്റ് ജി​ല്ല​ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

എ​ല്ലാ ജി​ല്ല​ക​ളി​ലും കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണം. തു​ട​ർ​ച്ച​യാ​യ മ​ഴ കാ​ര​ണം പ​ല ജി​ല്ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​ക​ളി​ലെ സ്ഥി​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ സ്ഥി​തി പ്ര​ത്യേ​കം വി​ല​യി​രു​ത്തി. ഓ​രോ ജി​ല്ല​ക​ളും ആ​ക്ഷ​ൻ പ്ലാ​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. ഇ​ത് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ക​യും വേ​ണം. വാ​ർ​ഡു​ത​ല ശു​ചി​ത്വ ഫ​ണ്ട് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണം. സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.