ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ൽ ജോ​ലി

05:12 PM Nov 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വി​ധ​വ​ക​ളി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ര​ണ​മ​ട​ഞ്ഞ ര​തീ​ഷി​ന്‍റെ വി​ധ​വ​യാ​യ മി​നി​മോ​ൾ മ​റി​യ ദാ​സ​ൻ, സ്റ്റെ​നി​ന്‍റെ വി​ധ​വ​യാ​യ എ. ​ആ​ശാ നെ​ൽ​സ​ൺ എ​ന്നി​വ​ർ​ക്കാ​ണ് നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ര​ണ​മ​ട​ഞ്ഞ ര​തീ​ഷി​ന്‍റെ വി​ധ​വ​യാ​യ മി​നി​മോ​ൾ മ​റി​യ ദാ​സ​ന് ന​ഴ്സിം​ഗും സ്റ്റെ​നി​ന്‍റെ വി​ധ​വ​യാ​യ ആ​ശാ നെ​ൽ​സ​ണ് ബി​എ​സ്‌​സി ന​ഴ്സിം​ഗ് യോ​ഗ്യ​ത​യു​മു​ണ്ട്.