നീ​ല​പ്പ​ട​യ്ക്കെ​തി​രെ പോ​രാ​ടാ​ൻ ബോ​ൾ​ട്ടും ഗ​പ്റ്റി​ലു​മി​ല്ല

04:48 PM Nov 15, 2022 | Deepika.com
വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന - ട്വ​ന്‍റി-20 പ​ര​ന്പ​ര​ക​ളി​ൽ നി​ന്ന് മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ലി​നെ​യും ട്രെ​ന്‍റ് ബോ​ൾ​ട്ടി​നെ​യും ന്യൂ​സി​ല​ൻ​ഡ് ഒ​ഴി​വാ​ക്കി. ന​വം​ബ​ർ 18-ന് ​വെ​ല്ലിം​ഗ്ട​ണി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര​ന്പ​ര​യ്ക്കാ​യി ഫി​ൻ അ​ല​ൻ, ആ​ദം മി​ൽ​നെ എ​ന്നി​വ​രെ കി​വീ​സ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ മു​ഖ്യ ക​രാ​റി​ൽ നി​ന്ന് പി​ന്മാ​റി​യ ബോ​ൾ​ട്ടി​നെ​യും ഫോ​മി​ല്ലാ​യ്മ മൂ​ലം വ​ല​യു​ന്ന ഗ​പ്റ്റി​ലി​നെ​യും എ​ന്നേ​ക്കു​മാ​യി ഒ​ഴി​വാ​ക്കി​യ​ത​ല്ലെ​ന്നും ഇ​വ​ർ​ക്ക് തു​ട​ർ​ന്നും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കി​വീ​സ് ടീ​മി​ൽ പു​തു​വീ​ര്യം നി​റ​യ്ക്കു​ന്ന​തി​നാ​യി​ ഓ​പ്പ​ണ​ർ അ​ല​ൻ ഉ​ൾ​പ്പെ​ട​യു​ള്ള താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ കൂ​ടി​യാ​ണ് ഈ ​നീ​ക്കം.

കൈ​ൽ ജേ​മി​സ​ൺ, ബെ​ൻ സീ​യേ​ഴ്സ് എ​ന്നി​വ​രെ പ​രി​ക്ക് മൂ​ലം പ​ര​ന്പ​ര​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.