ഹൈക്കോടതി പറഞ്ഞത് ഇതാണ്; മാധ്യമങ്ങള്‍ക്കെതിരെ കെ.സുരേന്ദ്രന്‍

04:33 PM Nov 15, 2022 | Deepika.com
കൊച്ചി: എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സംബന്ധിച്ച വാര്‍ത്തയില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനെതിരെ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം.

പതിവുപോലെ ഒരു ചാനല്‍ വിരോധം തീര്‍ക്കാന്‍ തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തെറ്റായി വാര്‍ത്ത നല്‍കിയവര്‍ തിരുത്തുമെന്ന് കരുതുന്നെന്നും പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതിനു തെളിവില്ലാത്തതിനാല്‍ സുരേന്ദ്രന്‍റെ പരാതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാർച്ചിൽ പങ്കെടുക്കുന്നതിനെതിരെ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നാണ് സുരേന്ദ്രന്‍റെ വാദം.