തെ​ലു​ങ്കാ​ന​യി​ൽ ബ​സ് ക​ത്തി ന​ശി​ച്ചു; ആ​ള​പാ​യ​മി​ല്ല

04:16 PM Nov 15, 2022 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ നി​ർ​മ​ൽ ജി​ല്ല​യി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ബ​സ് ക​ത്തി ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

നാ​ഗ്പൂ​രി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഗാ​ഞ്ച​ൽ ടോ​ൾ ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബ​സി​ന്‍റെ എ​ഞ്ചി​നി​ൽ നി​ന്ന് പു​ക ഉ‌​യ​രു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡ്രൈ​വ​ർ വയറിംഗിൽ തീ​പ്പൊ​രി പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ബ​സി​ലു​ണ്ടാ‌​യി​രു​ന്ന 26 ‌‌യാ​ത്രി​ക​രെ​യും ഡ്രൈ​വ​റും സ​ഹാ​യി​യും ഉടനടി ​സുര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

തീ ​പ​ട​ർ​ന്ന് പി‌‌​ടി​ച്ച് 20 മി​നി​റ്റി​നു​ള്ളി​ൽ ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ബ​സി​ലെ യാ​ത്രി​ക​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വി​ട്ട​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.