സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം; മറുപടിയുമായി കെ. സുധാകരൻ

04:21 PM Nov 15, 2022 | Deepika.com
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ. സുധാകരൻ. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിയ്ക്കൊപ്പം പോകില്ലെന്നും സുധാകരൻ മറുപടിയായി പറഞ്ഞു.

സു​രേ​ന്ദ്ര​ന്‍റെ വി​ഡ്ഢി​ത്തം കേ​ട്ട​വ​ർ ഇ​പ്പോ​ഴും ചി​രി നി​ർ​ത്തി​ക്കാ​ണി​ല്ല. എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്ന് ത​ന്നെ​യാ​ണ് സു​രേ​ന്ദ്ര​നും പ്ര​സ്താ​വ​ന​ക​ൾ എ​ഴു​തി ന​ൽ​കു​ന്ന​ത് എ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ഇപ്പോൾ പുറത്താകുന്നത്. പി​ണ​റാ​യി​ക്കും സ​ഖാ​ക്ക​ൾ​ക്കും സം​ഘി​മ​ന​സാ​ണ് ഉ​ള്ള​തെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

സുധാകരന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണ്. എന്നാൽ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. സമാന ചിന്താഗതിക്കാർ കോൺഗ്രസിൽ നിരവധിപ്പേരുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് വേറെ ഓപ്ഷൻ ഇല്ലാതായെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.