ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ഷോ​ണ്‍ ജോ​ര്‍​ജി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

03:46 PM Nov 15, 2022 | Deepika.com
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​സി.​ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷോ​ണ്‍ ജോ​ര്‍​ജി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി

ഷോ​ണി​ന്‍റെ വീ​ട്ടി​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് ക്രൈം​ബ്രാ​ഞ്ച് സം​ഘം റെ​യ്ഡ് ന​ട​ത്തു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ത​നി​ക്ക് ല​ഭി​ച്ച ചാ​റ്റു​ക​ളു​ടെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ ദി​ലീ​പി​ന് അ​യ​ച്ചു ന​ല്‍​കി​യെ​ന്ന് ഷോ​ണ്‍ ജോ​ര്‍​ജ് ക്രൈം​ബ്രാ​ഞ്ചി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.