കൊച്ചി: തൃക്കാക്കരയില്‍ സിഐ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കൂട്ടബലാത്സംഗകേസില്‍ ഉടന്‍ അറസ്റ്റുണ്ടാകില്ലെന്ന് കൊച്ചി ഡിസിപി എസ്.ശശിധരന്. ആഴത്തിലുള്ള അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ഡിസിപി പറഞ്ഞു.
കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി.ആര്.സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡിസിപി അറിയിച്ചു.
കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ 10ന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് വിട്ടയച്ചത്.
ഇവരെ അറസ്റ്റ് ചെയ്യുന്നതിനു മതിയായ തെളിവുകളില്ലെന്നും തെളിവ് ലഭിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ എന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
എറണാകുളം തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് കേസിലെ പരാതിക്കാരി. കഴിഞ്ഞ മേയില്‍ സിഐ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന് അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്.
തൃക്കാക്കര കൂട്ടബലാത്സംഗകേസ്; ആഴത്തിലുള്ള അന്വേഷണത്തിനു ശേഷം മാത്രം അറസ്റ്റെന്ന് പോലീസ്
04:02 PM Nov 15, 2022 | Deepika.com