ആർഎസ്എസ് അനുകൂല പരാമർശങ്ങൾ സുധാകരൻ തിരുത്തണം: കെ. മുരളീധരൻ

04:02 PM Nov 15, 2022 | Deepika.com
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പരാമർശങ്ങൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തിരുത്തണമെന്ന് കെ. മുരളീധരൻ എംപി. ഖേദ പ്രകടനം നടത്തിയതുകൊണ്ട് തീരുമാനമാകില്ല. ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ പറഞ്ഞു.

ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. ഇതിനായി ജവഹർലാൽ നെഹ്റുവിനെ കൂട്ടു പിടിച്ചത് തെറ്റായി.കെപിസിസി അധ്യക്ഷൻ എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.