ക​ത്ത് വി​വാ​ദം: പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍

04:01 PM Nov 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. ഈ ​മാ​സം 19നാ​ണ് യോ​ഗം ചേ​രു​ക.

ഈ ​മാ​സം 22ന് ​കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു ര​ണ്ടു ദി​വ​സം മു​മ്പ് യോ​ഗം വി​ളി​ക്കാ​ന്‍ മേ​യ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ക​ത്ത് വി​വാ​ദ​ത്തി​ല്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്‌​സ്മാ​ന്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ​യ​ച്ചു. ഈ ​മാ​സം 20ന് ​മു​മ്പ് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്.

മേ​യ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ധീ​ര്‍​ഷാ പാ​ലോ​ട് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.