ആ​ര്‍​എ​സ്എ​സ് പ​രാ​മ​ര്‍​ശം; സു​ധാ​ക​ര​ന് എ​തി​രെ ഹൈക്കമാൻഡിന് പരാതി

04:02 PM Nov 15, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി. ആ​ര്‍​എ​സ്എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​ര്‍​എ​സ്എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ചി​ല ഘ​ട​ക ക​ക്ഷി​ക​ള്‍ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​യി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് സു​ധാ​ക​ര​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും.

സം​ഘ​ട​നാ കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ആ​ര്‍​എ​സ്എ​സ് ശാ​ഖ​യ്ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നെ​ഹ്‌​റു​വി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​വും വി​വാ​ദ​മാ​യ​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നും ജ​നാ​ധി​പ​ത്യ ബോ​ധം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ വ​ര്‍​ഗീ​യ ഫാ​സി​സ്റ്റു​ക​ളോ​ട് സ​ന്ധി ചെ​യ്‌​തെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം.