ചി​കി​ത്സാ​പ്പി​ഴ​വ്: കാ​ൽ മു​റി​ച്ചു​മാ​റ്റി​യ ഫു​ട്ബോ​ൾ താ​രം മ​രി​ച്ചു

11:14 AM Nov 15, 2022 | Deepika.com
ചെ​ന്നൈ: ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വി​നെ​ത്തു​ട​ർ​ന്ന് കാ​ൽ മു​റി​ച്ചു​മാ​റ്റി​യ ഫു​ട്ബോ​ൾ താ​രം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച് മ​രി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ കോ​ള​ജ് ഫു​ട്ബോ​ൾ താ​രം ആ​ർ. പ്രി​യ(18) ആ​ണ് മ​രി​ച്ച​ത്.

വ​ല​ത് കാ​ലി​ലെ ലി​ഗ​മെ​ന്‍റി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ ഏ​ഴി​ന് പെ​രി​യാ​ർ ന​ഗ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രി​യ​യെ ആ​ർ​ത്രോ​സ്കോ​പി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി​യി​രു​ന്നു. തു​ട​ർശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കാ​ലി​ന് അ​തി​ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പ്രി​യ​യെ ന​ഗ​ര​ത്തി​ലെ രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്ര​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഭാ​ഗ​ത്ത് ര​ക്തം ക​ട്ട​പി​ടി​ച്ച നി​ല‌​യി​ലാ‌‌​യി​രു​ന്ന പ്രി​യ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി കോ​ശ​ങ്ങ​ൾ ന​ശി​ച്ച കാ​ൽ ഡോ​ക്ട​ർ​മാ​ർ മു​റി​ച്ച് നീ​ക്കി. തു​ട​ർ​ചി​കി​ത്സ​യി​ൽ മൃ​ത​കോ​ശ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ലെ ക്രി​യാ​റ്റി​ൻ നി​ല അ​മി​ത​മാ​വു​ക​യും ഹൃ​ദ​യം, വൃ​ക്ക, ക​ര​ൾ എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കു​ക​യും ചെ​യ്തു. ഡ​യാ​ലി​സി​സ് ന​ട​ത്തി​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ്രി​യ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്രി​യ​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും സ​ഹോ​ദ​ര​ന് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.