ഇടുക്കി: മറയൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്.
മറയൂരിലെ ചന്ദനലേലത്തില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍. സിപിഎം ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കെട്ടിടത്തില്‍നിന്ന് തെന്നിവീണാണ് മരണമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മറയൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം യുവാവിന്റെ മൃതദേഹം
04:03 PM Nov 15, 2022 | Deepika.com