മി​സോ​റാ​മി​ൽ പാ​റ​ഖ​നി ഇ​ടി​ഞ്ഞു​വീ​ണ് എ​ട്ട് പേ​ർ മ​രി​ച്ചു

10:26 AM Nov 15, 2022 | Deepika.com
ഐ​സ്വാ​ൾ: മി​സോ​റാ​മി​ലെ നാ​തി​യാ​ൽ ജി​ല്ല​യി​ൽ പാ​റ​ഖ​നി ഇ​ടി​ഞ്ഞു​വീ​ണ് എ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നാ​ല് പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

നാ​തി​യാ​ൽ ജി​ല്ല​യി​ലെ ഹൈ​വേ നി​ർ​മാ​ണ​ത്തി​നാ​യി എ​ബി​സി​ഐ ക​ന്പ​നി ഖ​ന​നം ന​ട​ത്തു​ന്ന മേഖലയി​ലെ 5000 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഖ​നി​യി​ലു​ണ്ടാ‌​യി​രു​ന്ന 13 തൊ​ഴി​ലാ​ളി​ക​ളി​ൽ 12 പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്ക്കൊ​പ്പം, ബി​എ​സ്എഫ്, ആ​സാം റൈ​ഫി​ൾ​സ് സേ​നാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.