കാസര്‍ഗോഡ്: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുമെന്ന് മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ.ശ്രീധരന്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണമെന്ന് ശ്രീധരൻ പറഞ്ഞു.
കോണ്‍ഗ്രസിന് അപചയം സംഭവിച്ചു. കെപിസിസി പ്രസിഡന്റിന് ആര്‍എസ്എസ് അനുകൂല നിലാപാടാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 19ന് കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ശ്രീധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുക.
പാര്‍ട്ടിവിടുമെന്ന് കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സി.കെ.ശ്രീധരന്; സിപിഎമ്മില്‍ ചേരും
01:11 PM Nov 15, 2022 | Deepika.com