അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; ഡി​ജി​പി​ക്ക് ക​ത്തെ​ഴു​തി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്

09:16 AM Nov 15, 2022 | Deepika.com
വ​യ​നാ​ട്: പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​യെ പോ​ലീ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ചു.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ ടി.​ജി.​ബാ​ബു മൂ​ന്നു ദി​വ​സ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്ക് പോ​ലീ​സ് ത​ന്നെ സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​നി​ടെ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ കു​ടും​ബം ഡി​ജി​പി​ക്ക് ക​ത്തെ​ഴു​തി​യ​ത്. എ​എ​സ്‌​ഐ​ക്കെ​തി​രാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 26നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്‌​സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​യ പ​തി​നാ​റു​കാ​രി​യെ ഊ​ട്ടി​യി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ ടി.​ജി.​ബാ​ബു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.