രാ​ഷ്ട്ര​പ​തി​ക്കെ​തി​രാ​യ തൃ​ണ​മൂ​ല്‍ മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം; മാ​പ്പ് പ​റ​ഞ്ഞ് മ​മ​ത

01:11 PM Nov 15, 2022 | Deepika.com
കോ​ല്‍​ക്ക​ത്ത: രാ​ഷ്ട്ര​പ​തി​ക്കെ​തി​രാ​യ തൃ​ണ​മൂ​ല്‍ മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞ് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ക്കു​ന്നു. പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ താ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്നും മ​മ​ത പ​റ​ഞ്ഞു.

മ​ന്ത്രി അ​ഖി​ല്‍ ഗി​രി​ക്ക് പാ​ര്‍​ട്ടി താ​ക്കീ​ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ബ​ഹു​മാ​നം അ​ര്‍​ഹി​ക്കു​ന്ന ആ​ളാ​ണ് ദ്രൗ​പ​തി മു​ര്‍​മു എ​ന്നും മ​മ​ത കൂ​ട്ടി​ചേ​ര്‍​ത്തു.

മ​ന്ത്രിയു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി എം​എ​ല്‍​എ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നു​ള്ള മന്ത്രിയുടെ മ​റു​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്.

താ​ന്‍ സു​മു​ഖ​ന​ല്ലെ​ന്നാ​ണ് സു​വേ​ന്ദു അ​ധി​കാ​രി എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ തൃ​ണ​മൂ​ല്‍ ആ​രെ​യും രൂ​പം നോ​ക്കി വി​ല​യി​രു​ത്താ​റി​ല്ല. രാ​ഷ്ട​പ​തി​യെ ക​ണ്ടാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും, എ​ന്നാ​ല്‍ അ​വ​രു​ടെ പ​ദ​വി​യെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.