ആഷസ് പരമ്പരയും ഏകദിന ലോകകപ്പും ഉടൻ വരുന്നതിനാൽ വിശ്രമം എടുക്കാനാണ് ഐപിഎലിൽ നിന്ന് പിന്മാറുന്നത് എന്ന് കമ്മിൻസ് അറിയിച്ചു. ഓസീസ് ടീമിന്റെ ടെസ്റ്റ്, ഏകദിന നായകനാണ് കമ്മിൻസ്.
കമ്മിൻസിന്റെ പിന്മാറ്റം കെകെആറിന് കടുത്ത തിരിച്ചടിയായി. ലേലത്തിൽ 7.25 കോടി രൂപ മുടക്കിയാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയിരുന്നത്. നേരത്തെ, ടീമിന്റെ മറ്റൊരു താരമായ സാം ബില്ലിംഗ്സും വരാനിരിക്കുന്ന സീസണിൽ കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.