രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് അ​രാ​ജ​ക​ത്വം സൃ​ഷ്‌ടിക്കാനു​ള്ള എൽഡിഎഫ് ​നീക്കം: സു​രേ​ന്ദ്ര​ൻ

08:33 AM Nov 15, 2022 | Deepika.com
പാ​ല​ക്കാ​ട്: ഭ​ര​ണ​ത്തി​ലി​രു​ന്ന് സം​സ്ഥാ​ന​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്‌ടിക്കാനു​ള്ള നീ​ക്ക​മാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ജ്ഭ​വ​ൻ മാർച്ചെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​ബാ​ധം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്, വി​ല​ക്ക​യ​റ്റം എ​ന്നി​വ​യി​ൽ​നി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണി​തെന്നും സു​രേ​ന്ദ്ര​ൻ ആരോപിച്ചു.

ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ ഹൈ​ക്കോ​ട​തി വി​ധി. കു​ഫോ​സ് വി​സി നി​യ​മ​നം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണ്- സുരേ​ന്ദ്ര​ൻ പാ​ല​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച് ചൊവ്വാഴ്ച നടക്കും.