ടെ​സ്റ്റ്‌ ക​ളി​ക്ക​ണം; ഐ​പി​എ​ലി​ൽ നി​ന്ന് പി​ന്മാ​റി ബി​ല്ലിം​ഗ്സ്

04:55 AM Nov 15, 2022 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് കീ​പ്പ​ർ ബാറ്റർ സാം ​ബി​ല്ലിം​ഗ്സ് ഐ​പി​എ​ൽ 2023 സീ​സ​ണി​ൽ നി​ന്ന് പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ബി​ല്ലിം​ഗ്സ് തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ടെ​സ്റ്റ്‌ ക്രി​ക്ക​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​നാ​ണ് ഐ​പി​എ​ലി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും വ​രും സീ​സ​ണു​ക​ളി​ൽ ലീ​ഗി​ൽ ക​ളി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യ ബി​ല്ലിം​ഗ്സ് ഐ​പി​എ​ലി​ൽ 30 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.