സ്റ്റേ​ഷ​നി​ല്‍ ക​യ​റി പോ​ലീ​സി​നെ പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​ ഉ​ണ്ടാ​കു​ന്നു​വെ​ന്ന് സ്പീ​ക്ക​ര്‍

06:00 AM Nov 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍. പോ​ലീ​സ് സേ​ന​യ്ക്ക് ചി​ല തെ​റ്റു​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ പോ​ലീ​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ലെ ക​ള്ള നാ​ണ​യ​ങ്ങ​ളെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി പോ​ലീ​സി​നെ പി​ടി​കൂ​ടേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. തെ​റ്റു​കാ​രെ തി​രു​ത്ത​ണം. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ പോ​ലീ​സ് ആ​ധ​രി​ക്ക​പ്പെ​ടു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.