സീ​റ്റ് ല​ഭി​ച്ചി​ല്ല; ജീ​വ​നൊ​ടു​ക്കാ​ൻ ട​വ​റി​ൽ ക​യ​റി ആ​പ്പ് നേ​താ​വ്

03:33 PM Nov 13, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ(​എം​സി​ഡി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആം ​ആ​ദ്മി കൗ​ൺ​സി​ല​ർ വൈ​ദ്യു​ത ട​വ​റി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഹ​സീ​ബ് ഉ​ൾ ഹ​സ​ൻ എ​ന്ന പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ജീ​വ​നൊ​ടു​ക്ക​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ശാ​സ്ത്രി പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വൈ​ദ്യു​ത ട​വ​റി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഹ​സ​ൻ, ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് അ​നീ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന ഹ​സ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ച്ചു.

250 സീ​റ്റു​ള്ള എം​സി​ഡി​യി​ലേ​ക്കു​ള്ള പോ​ളിം​ഗ് ഡി​സം​ബ​ർ നാ​ലി​നാ​ണ്. ഡി​സം​ബ​ർ ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രും.