ഒ​റി​ജി​ന​ൽ ക​ത്ത് എ​വി​ടെ..? കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

01:39 PM Nov 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ക​ത്ത് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. മേ​യ​റു​ടെ പ​രാ​തി​യി​ൽ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്താ​ൻ യ​ഥാ​ർ​ഥ ക​ത്ത് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും. ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്ന് മേ​യ​റും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും പ​റ​യു​മ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശം കി​ട്ടി​യ​ത് ക​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം, യ​ഥാ​ർ​ഥ ക​ത്ത് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. സ​മാ​ന​മാ​യ മ​റ്റൊ​രു ക​ത്ത് അ​യ​ച്ച പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഡി.​ആ​ർ. അ​നി​ൽ ക്രൈം​ബ്രാ​ഞ്ചു​മാ​യി ഇ​തു​വ​രെ സ​ഹ​ക​രി​ച്ചി​ട്ടി​ല്ല.