ജ​ന​പ്രി​യ മ​ദ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്; എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

12:52 PM Nov 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജ​ന​പ്രി​യ മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. പ്ര​ശ്നം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഡി​സ്റ്റിലറി​ക​ളി​ൽ നി​ർ​മാ​ണം കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സ്റ്റി​ല​റി​ക​ൾ ഉ​ത്‌​പാ​ദ​നം നി​ർ​ത്തി​യ​തോ​ടെ ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽ മ​ദ്യ​ല​ഭ്യ​ത വ​ലി​യ​തോ​തി​ൽ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നാ​ലു​ല​ക്ഷം കെ​യ്‌​സ് മ​ദ്യ​മാ​ണ് നി​ല​വി​ൽ ഗോ​ഡൗ​ണു​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കൂ​ടി​യ വി​ല​യു​ള്ള മ​ദ്യ​ങ്ങ​ളാ​ണ്.

ഒ​രാ​ഴ്ച കൂ​ടി വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള മ​ദ്യ​ശേ​ഖ​രം മാ​ത്ര​മേ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ ശേ​ഷി​ക്കു​ന്നു​ള്ളൂ. മ​ദ്യ​ത്തി​ന്‍റെ സ്റ്റോ​ക്ക് കു​റ​ഞ്ഞ​തോ​ടെ വി​ൽ​പ്പ​ന​യി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി. പ്ര​തി​ദി​നം 25 കോ​ടി രൂ​പ​യ്ക്ക് മേ​ൽ വി​ൽ​പ്പ​ന​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ൽ വി​ൽ​പ്പ​ന 17 കോ​ടി​ക്കും താ​ഴെ​യാ​യി.

വ​ലി​യ തോ​തി​ൽ മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും മ​റ്റ് വ​ഴി തേ​ടു​മെ​ന്നാ​ണ് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന് സാ​ധ്യ​ത കൂ​ട്ടു​ന്നു​വെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്.