കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ സി​ഐ അ​റ​സ്റ്റി​ൽ

01:40 PM Nov 13, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് സി​ഐ സു​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ സി​ഐ സു​നു ഉ​ൾ​പ്പെ​ടു​ന്ന സം​ഘം തൃ​ക്കാ​ക്ക​ര​യി​ൽ വ​ച്ച് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ഈ ​പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് കോ​ഴി​ക്കോ​ടെ​ത്തി സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ഫ​റോക്ക് ഡി​വൈ​എ‍​പി​യെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു കേ​സി​ൽ അ​ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​ത് മു​ത​ലെ​ടു​ത്ത് സി​ഐ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

കേ​സി​ൽ സി​ഐ സു​നു മൂ​ന്നാം പ്ര​തി​യാ​ണ്. സി​ഐ​ക്ക് പു​റ​മേ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.