ഞ​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ള​ല്ല, ഇ​ര​ക​ൾ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി

01:40 PM Nov 13, 2022 | Deepika.com
ചെ​ന്നൈ: കാ​ലം ത​ങ്ങ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി ആ​ർ. പി. ​ര​വി​ച​ന്ദ്ര​ൻ. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​ക്ഷാ​യി​ള​വ് ല​ഭി​ച്ച് ജ​യി​ൽ മോ​ചി​ത​നാ​യ വേ​ള​യി​ലാ​ണ് ര​വി​ച​ന്ദ്ര​ൻ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ത​ങ്ങ​ളെ ഭീ​ക​ര​വാ​ദി​ക​ളും കൊ​ല​പാ​ത​കി​ക​ളു​മാ​യി കാ​ണ​രു​തെ​ന്നും ഇ​ര​ക​ളാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഉ​ത്ത​രേ​ന്ത്യ​ൻ ജ​ന​ത​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ര​വി​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ആ​രാ​ണ് ഭീ​ക​ര​വാ​ദി, ആ​രാ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​യെ​ന്ന് കാ​ല​വും അ​ധി​കാ​ര​വും നി​ശ്ചി​യി​ക്കു​മെ​ന്നും ര​വി​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.