നെ​വാ​ഡ തു​ണ​ച്ചു; സെ​ന​റ്റ് നേ​ടി ഡെ​മോ​ക്രാ​റ്റു​ക​ൾ

01:40 PM Nov 13, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ൽ ഭൂ​രി​പ​ക്ഷ​മു​റ​പ്പി​ച്ച് ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി. നെ​വാ​ഡ സീ​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ആ​ദം ല​ക്സാ​ൾ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​ത​റി​ൻ കോ​ർ​ട്ട​സ് മാ​സ്റ്റോ​യാ​ണ് സ​ഭ​യു​ടെ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്താ​ൻ ഡെ​മോ​ക്രാ​റ്റു​ക​ളെ സ​ഹാ​യി​ച്ച​ത്.

50 സീ​റ്റ് നേ​ടി​യ പാ​ർ​ട്ടി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന്‍റെ കാ​സ്റ്റിം​ഗ് വോ​ട്ടി​ന്‍റെ ബ​ല​ത്തി​ൽ സെ​ന​റ്റി​ൽ മു​ൻ​തൂ​ക്കം ഉ​റ​പ്പാ​ക്കാം. 49 സീ​റ്റു​ക​ൾ വി​ജ​യി​ച്ച റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഡി​സം​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജി​യ സീ​റ്റ് നേ​ടി​യാ​ൽ ബ​ലാ​ബ​ലം കാ​ത്തു​സൂ​ക്ഷി​ച്ച് സ​ർ​ക്കാ​രി​ന് ത​ട​യി​ടാം. ഒ​രു സ്ഥാ​നാ​ർ​ഥി​ക്കും 50 ശ​ത​മാ​നം വോ​ട്ട് നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ല​മാ​ണ് ജോ​ർ​ജി​യ​യി​ൽ "റ​ൺ​ഓ​ഫ്' വേ​ണ്ടി​വ​രു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ൽ ഇ​ഴ​യു​ന്ന​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ അ​ന്തി​മ മ​ത്സ​ര​ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 211 സീ​റ്റു​ക​ളു​മാ​യി മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ൽ നി​ന്ന് ഏ​ഴ് സീ​റ്റ് മാ​ത്രം അ​ക​ലെ​യാ​ണ്. 204 സീ​റ്റ് നേ​ടി ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ജോ ​ബൈ​ഡ​ന്‍റെ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി കാ​ഴ്ച​വ​ച്ച​ത്.