ഇ​ന്ത്യ​ന്‍ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​വ​ച്ചു കൊ​ന്നു

01:41 PM Nov 13, 2022 | Deepika.com
ഇ​റ്റാ​ന​ഗ​ർ: ഇ​ന്ത്യ​ന്‍ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​വ​ച്ചു കൊ​ന്നു. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ ഇ​റ്റാ​ന​ഗ​റി​ലു​ള്ള രാ​ജീ​വ്ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

കോ​ണ്‍​സ്റ്റ​ബി​ള്‍ ചിം​ഗ്രി മോ​മൈ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ര​ണ്ടാം ഐ​ആ​ര്‍​ബി​എ​ന്‍ ബ​റ്റാ​ലി​യ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ദി​യും വാ​ഗ്രു തൈ​ഡോം​ഗ് ത​ന്‍റെ സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ചിം​ഗ്രി​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചിം​ഗ്രി​യെ ന​ഹ​ര്‍​ലാ​ഗൂ​ണി​ലെ ടോ​മോ റി​ബ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.