പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​യു​ടെ അ​ഴി​ഞ്ഞാ​ട്ടം; ജ​നാ​ല ചി​ല്ലു​ക​ൾ ത​ക​ർ​ത്തു

03:01 AM Nov 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ‌​യ​ൽ​വാ​സി​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ടാ​ണ് സം​ഭ​വം.

അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ര്യ​നാ​ട് ചെ​റി​യാ​ര്യ​നാ​ട് തൂ​മ്പും​കോ​ണം പ്ലാ​മൂ​ട് വീ​ട്ടി​ൽ മോ​നി ജോ​ർ​ജ് (50), ആ​ര്യ​നാ​ട് തൂ​മ്പും​കോ​ണം മ​രു​തും​മൂ​ട് വീ​ട്ടി​ൽ മ​നോ​ജ് (33) എ​ന്നി​വ​രെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് മോ​നി ജോ​ർ​ജ് കൈ ​കൊ​ണ്ട് ജ​ന​ൽ ചി​ല്ലു​ക​ൾ ഇ​ടി​ച്ച് പൊ​ട്ടി​ച്ചു. ചി​ല്ല് കൊ​ണ്ട് മോ​നി​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.

സ്റ്റേ​ഷ​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​തി​ൽ മോ​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, മോ​നി ജോ​ർ​ജി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​നീ​ഷ്, വി​ഷ്ണു, കി​ര​ൺ, ബൈ​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.