കണ്ണൂര്: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്.
ലാബ് ടെക്നീഷൻ വിദ്യാർഥിയാണ് ഫ്രഡിൽ. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി; പെൺകുട്ടി ജീവനൊടുക്കി
10:40 PM Nov 12, 2022 | Deepika.com